കുമരകത്ത് ഗതാഗത നിയന്ത്രണത്തിൽ ഇരട്ട നീതിയെന്ന് കോൺഗ്രസ്
1547310
Thursday, May 1, 2025 7:25 AM IST
കുമരകം: കോട്ടയം-കുമരകം റൂട്ടിൽ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിൽ ഇരട്ട നീതിയാണ് അവലംബിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കോണത്താറ്റ് പാലം പണി അനന്തമായി നീളുമ്പോഴും ഇരുകരകളിലായി പൊതുവാഹനങ്ങൾ യാത്ര അവസാനിപ്പിക്കുകയാണ്.
എന്നാൽ, വൻകിട ഹോട്ടലുകാർക്കും സിപിഎം പരിപാടികൾക്കും ഏതു വാഹനത്തിലും യഥേഷ്ടം യാത്ര താല്കാലിക ബണ്ട് റോഡ് വഴി അനുവദിക്കുകയും ചെയ്യുന്നു. ഈ റോഡിനു നാളിതു വരെ ഒരു തകർച്ചയും ഉണ്ടായിട്ടില്ല. അതിനാൽ, സർവീസ് ബസുകളും കടത്തി വിടണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.