വൈ​ക്കം: നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ മൈ​ൽകു​റ്റി​യി​ലും മ​തി​ലി​ലുമിടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന്‌ ദാ​രു​ണാ​ന്ത്യം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് ഗു​രു​ത​ര പ​രി​ക്ക്. ചെ​മ്പ് പ​ന​ങ്ങാ​വ് സ​ത്യ​ൻ-സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു (28)വാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് വ​ല്ല​കം സ​ബ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് സു​ജി​ത്തിനെ (26) ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്ക​ത്തുനി​ന്നും ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്ക് യാ​ത്രി​ക​ർ.​

വി​ഷ്ണു വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.