എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്നു സമാപിക്കും
1546649
Wednesday, April 30, 2025 2:49 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് സമാപിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ നേരിട്ട് അറിയിക്കുന്നതിനായാണ് മേള ഒരുക്കിയത്.
മേളയുടെ സമാപനസമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. തുടര്‍ന്ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും, രാത്രി 7.30 ന് സൂരജ് സന്തോഷ് ലൈവ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ നടക്കും. രാത്രി 9.30 വരെയാണ് പ്രദര്‍ശനം.
മേളയില്‍ ഇന്ന്
രാവിലെ 10.30 ന് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഗമം.
ഉച്ചകഴിഞ്ഞ് 1.30 ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം.
വൈകുന്നേരം അഞ്ചിന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും.
രാത്രി 7.30 ന് സൂരജ് സന്തോഷ് ലൈവ് ബാന്‍ഡ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ.