എൽഇഡി വാൾ മറിഞ്ഞുവീണ് അപകടം
1546937
Wednesday, April 30, 2025 7:23 AM IST
കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് നടത്തിയ സമ്മേളനത്തിനിടെ എൽഇഡി വാൾ മറിഞ്ഞുവീണ് അപകടം. ഇന്നലെ വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിനിടയിലാണ് സംഭവം.
അപ്രതീക്ഷിതമായ വീശിയ കാറ്റിലാണ് എൽഇഡി വാൾ മറിഞ്ഞുവീണത്. സമീപത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് സംഭവത്തിൽ പരിക്കേറ്റു. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.