കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി വജ്രജൂബിലി സമാപനം നാലിന്
1547305
Thursday, May 1, 2025 7:25 AM IST
കോട്ടയം: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയുടെ വജ്ര ജൂബിലി ആഘോഷ സമാപനം നാലിന് നടക്കും. അതിരമ്പുഴ ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
മന്ത്രി വി.എന്‍. വാസവന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, കുടമാളൂര്‍ ഫൊറോന ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍, റവ.ഡോ. മാത്യു പുഞ്ചായില്‍, വികാരി റവ.ഡോ. സോണി തെക്കുംമുറിയില്‍, സഹവികാരി ഫാ. ജെറിന് കാവനാട്ട് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മാതൃനൃത്തവും കര്ഷകനൃത്തവും നടക്കും.
വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തില്‍ ചങ്ങനാശേരി അതിരൂപതയിലുള്ള ഏക പള്ളിയാണ് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ്. 1960ല്‍ സ്ഥാപിതമായ പള്ളിയില്‍ 750 കുടുംബങ്ങളും 5,000 വിശ്വാസികളുമുണ്ട്. പത്രസമ്മേളനത്തില്‍ വികാരി റവ.ഡോ. സോണി തെക്കുംമുറിയില്‍, സഹവികാരി ഫാ. മാത്യു കാവനാട്ട്, കൈക്കാരന്മാരായ വി.ഡി. കുര്യന്, ടി.ടി. മത്തായി, പ്രവീണ്‍ ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.