സിഐടിയു റാലി ഇന്ന്
1547320
Thursday, May 1, 2025 7:37 AM IST
ചങ്ങനാശേരി: സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം നാലിന് റെയില്‍വേ ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി നഗരം ചുറ്റി പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിക്കും. നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, പഞ്ചവാദ്യം, പരുന്താട്ടം, വിവിധ വാദ്യമേളങ്ങള്‍ തുടങ്ങിയവ റാലിയില്‍ അണിനിരക്കും.
പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചേരുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.