മിഷന്‍ലീഗിലൂടെ വളര്‍ന്ന മിഷനറിമാര്‍ ഭാരതത്തിന് അഭിമാനം: മാര്‍ തോമസ് തറയില്‍
1547315
Thursday, May 1, 2025 7:35 AM IST
ചെത്തിപ്പുഴ: ചെറുപുഷ്പ മിഷന്‍ലീഗിലൂടെ വളര്‍ന്ന മിഷനറിമാര്‍ ഭാരതത്തിന് അഭിമാനമാണെന്ന് ചങ്ങനാശേരിആര്ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഫിയാത്ത് മിഷന് രാജ്യാന്തര കോണ്‍ഗ്രസിനോടനുബന്ധിച്ച് ചെത്തിപ്പുഴ തിരുഹൃദയ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച അതിരൂപത മിഷന് ലീഗ് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ബിഷപ് റവ.ഡോ. ചാക്കോ തൊട്ടുമാരിക്കല് ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. ജോഷി പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സ്റ്റെഫിന് മാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു.
സെമിനാരി വിദ്യാര്‍ഥികളുടേയും സന്യാസാര്ഥിനികളുടെയും കൂട്ടായ്മയില്‍ വചനം പഠിച്ചു പകര്‍ത്തിയെഴുതി വിജയം വരിച്ചവര്‍ക്കു സമ്മാനങ്ങള്‍ നല്കി. സീറോ മലബാര്‍ സിനഡ് സെക്രട്ടറി ഫാ. ഫ്രാന്‍സിസ് ഇലവത്തുങ്കല്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.
വൈകുന്നേരം നടത്തിയ മിഷന് ഔട്ട് റീച്ച് പ്രോഗ്രാമിന് കൊഹിമ രൂപത ബിഷപ് ഡോ. ജയിംസ് തോപ്പില്‍ നേതൃത്വം നല്കി. ബിഷപ്പുമാര്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു.