മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ചു
1546941
Wednesday, April 30, 2025 7:23 AM IST
വൈക്കം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചിച്ചു. താലൂക്ക് രക്ഷാധികാരി ബേബി മണ്ണഞ്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെയും യോഗം അപലപിച്ചു. താലൂക്ക് പ്രസിഡന്റ് ഫ്രാൻസിസ് മുട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗം എകെപിബിഎ സംസ്ഥാന വൈസ്പ്രസിഡന്റ് ലംബോച്ചൻ മാത്യു പന്നിവേലിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഇ.സി. ഫിലിപ്പ്, ഹരി വലിയവീട്ടിൽ, സലിംകുമാർ ശിവഗംഗ,ശ്രീരാജ് ഇരുമ്പേപ്പള്ളിൽ, പി.ബി. ബിജു, വിനയൻ അക്ഷയ, വർഗീസ് പുതുക്കാട്, പ്രകാശൻ വളാലിൽ, ധനേഷ് ശ്രീപരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.