പരിപ്പിലെ കടകളിൽ ഹെൽത്ത് വിഭാഗം പരിശോധന
1547311
Thursday, May 1, 2025 7:25 AM IST
അയ്മനം: പരിപ്പ് ടൗണിലും പരിസരത്തും മെഡിക്കൽ ഓഫീസർ ഡോ. വിനീത ടോണിയുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. സിഒടിപിഎ സെക്ഷൻ-നാല് പ്രകാരം 1800 രൂപ പിഴ ചുമത്തുകയും നാലു കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ശശി എം.കെ., ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പിങ്കു വിജയൻ, വിനീത, ആദർശ് എന്നിവർ പങ്കെടുത്തു. ഹോട്ടൽ, കൂൾബാർ, തട്ടുകട, ഇറച്ചിക്കട, ബജിക്കട, ഐസ്ക്രീം കടകൾ, ബ്യൂട്ടിപാർലർ, സലൂൺ മുതലായ സ്ഥാപനങ്ങളിലെ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കണമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.