കോട്ടയ്ക്കുപുറം പള്ളിയിൽ വജ്രജൂബിലി സന്ദേശയാത്ര
1546926
Wednesday, April 30, 2025 7:13 AM IST
അതിരന്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി വജ്രജൂബിലിയോടനുബന്ധിച്ചു വജ്രജൂബിലി സന്ദേശയാത്രയും കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ടുള്ള അനുശോചനയാത്രയും മേയ് രണ്ടിനു നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പള്ളി അങ്കണത്തില്‍നിന്നും നൂറുക്കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് യാത്ര ആരംഭിക്കുന്നത്. വികാരി ഫാദര്‍ സോണി തെക്കുമുറിയില്‍ ഫ്ളാഗ് ഓഫ് ചെയ്യും.
മേയ് നാലിനാണ് വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം നടക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.