ഓട്ടോറിക്ഷാഡ്രൈവറെ അക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
1546934
Wednesday, April 30, 2025 7:13 AM IST
പാമ്പാടി: വെള്ളൂർ ഏഴാം മൈലിൽ ഓട്ടോറിക്ഷാ ഡ്രൈവറെ അക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വെള്ളൂർ തകിടിയിൽ രതീഷ് (മോനായി), അയർക്കുന്നം സ്വദേശി അനൂപ്, കിടങ്ങൂർ സ്വദേശി റെജിമോൻ എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് കണ്ണംകുളത്തിനെയാണ് മൂവർസംഘം അതിക്രൂരമായി ആക്രമിച്ചത്. പാമ്പാടിയിൽനിന്ന് ഓട്ടോറിക്ഷയിൽ കയറിയ പ്രതികൾ അയർക്കുന്നത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ഒന്നാം പ്രതിയായ രതീഷിന് ഓട്ടോറിക്ഷാ ഡ്രൈവർ രാജേഷിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.