ജീവന്റെ മൂല്യമറിയിച്ച് പ്രോലൈഫ് എക്സിബിഷന്
1547314
Thursday, May 1, 2025 7:35 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ പ്ലാസിഡ് സ്കൂള്‍ ഗ്രൗണ്ടില്‍ ക്രമീകരിച്ചിരിക്കുന്ന ഫിയാത്ത് ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് എക്സിബിഷനില്‍ ജീവന്റെ മൂല്യം പ്രതിപാദിക്കുന്ന പ്രൊലൈഫ് എക്സിബിഷന് ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. 27 വര്‍ഷമായി പ്രോലൈഫ് രംഗത്ത് സജീവമായി കേരളം ഒട്ടാകെ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി കൃപ പ്രോലൈഫേഴ്സാണ് എക്സിബിഷന് ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യ ജീവന്റെ ആരംഭ നിമിഷം മുതല്‍ സ്വാഭാവിക മരണംവരെ ജീവന് ഭീഷണിയായി നില്ക്കുന്ന എല്ലാ വിഷയങ്ങളും ഈ എക്സിബിഷനില്‍ കാണാം.
മദ്യം, മയക്കുമരുന്ന്, പുകവലി, സിന്തറ്റിക് ഡ്രഗ്സ്, മൊബൈല്‍ അഡിക്ഷന്, ആത്മഹത്യ, ലോകത്തിനു ഭീഷണിയായിരിക്കുന്ന ജനസംഖ്യയിലെ ഇടിവ്, ലൈംഗിക മേഖലകളിലെ തിന്മയുടെ പുതിയ പ്രവണതകള്‍ തുടങ്ങിയവയും ഗര്‍ഭപാത്രത്തില്‍ ഉരുവായ നിമിഷം മുതല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, ഗര്‍ഭച്ഛിദ്രം, വന്ധ്യംകരണം, കൃത്രിമ കുടുംബ സംവിധാനങ്ങള്‍ ഇവയിലൂടെ നടക്കുന്ന അധാര്‍മിക തിന്മകള് ഇവയെക്കുറിച്ചുമെല്ലാം വിശദീകരണം പ്രത്യേക സ്റ്റാളുകളിലായി ക്രമീകരിച്ചിരിക്കുന്നു.
ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ പ്രായത്തിലുള്ള സ്പെസിമെനുകളും ഈ എക്സിബിഷനില്‍ നിങ്ങള്‍ക്കു കാണാം. അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്ന ഗര്‍ഭസ്ഥ ശിശുവിനെ വധിക്കുന്ന വിവിധ രീതികളുടെ ക്രൂരതകള്‍ എക്സിബിഷനില്‍ വരച്ചുകാട്ടുന്നു. നാലുവരെ രാവിലെ പത്തുമുതൽ രാത്രി ഏഴുവരെ പ്രോലൈഫ് എക്സിബിഷന് കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടായിരിക്കും.