കുമരകം റോഡിൽ അപകടക്കെണിയായി കുഴി രൂപപ്പെട്ടു
1546925
Wednesday, April 30, 2025 7:13 AM IST
കുമരകം: കുമരകം റോഡിൽ കോണത്താറ്റു പാലത്തിനു സമീപം അപകടക്കെണിയായി വൻ കുഴി രൂപപ്പെട്ടു. കുമരകം ചന്തക്കവല ഭാഗത്തുനിന്ന് ഗരുമന്ദിരം റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് കുഴി.
ചെറിയ കുഴിയായി കാണപ്പെടുകയും അനുദിനം വലുതായി മാറുകയുമായിരുന്നു. വാട്ടർ അഥോറിറ്റിയുടെ വാൽവ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു. അപകട സൂചനയായി മരച്ചില്ലകൾനാട്ടിയിരിക്കുകയാണിപ്പോൾ.
പൊതുമരാമത്ത് വകുപ്പ് കുഴി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.