നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിൽ തിരുനാൾ
1546929
Wednesday, April 30, 2025 7:13 AM IST
കോട്ടയം: നാഗമ്പടം വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അന്തോനീസിന്റെ നൊവേന തിരുനാളിനു കൊടിയേറി. ഇന്നലെ രാവിലെ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഇന്നു മുതല്‍ അഞ്ചുവരെ എല്ലാ ദിവസവും രാവിലെ 9.15നും വൈകുന്നേരം 4.15നും ജപമാല, രാവിലെ 10നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന.
വിവിധ ദിവസങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് മോണ്‍ ഹെന്റി കൊച്ചുപറമ്പില്‍, ഫാ. ഗ്രിഗറി കൂട്ടുമ്മേല്‍, ഫാ. ടോം ജോസ്, ഫാ. ജോബ് കുഴിവയലില്‍, ഫാ. സെബാസ്റ്റ്യന്‍ ഓലിക്കര, ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍, ഫാ. സേവ്യര്‍ വലിയതറയില്‍, ഫാ. ദിലീപ് ഒഎസ്ജെ, ഫാ. ജസ്റ്റിന് കാരംകുന്നേല്‍, ഫാ. അരുണ്‍ സിഎസ്സി, ഫാ. ആല്‍ബര്‍ട്ട് മാത്യു, ഫാ. ജോര്‍ജ് ജോണ്‍ മേരിമംഗലം, ഫാ. ജോസഫ് കളത്തില്‍, ഫാ. അല്‍ഫോന്‍സ് ചക്കാലയ്ക്കല്‍, മോണ്‍. ജോസ് നവസ്, ഫാ. ജോഫി വല്ലത്തുംചിറ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
അഞ്ചിനു വൈകുന്നേരം അഞ്ചിന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് പട്ടണപ്രദക്ഷിണം. ആറിനു രാവിലെ ആറിനും എട്ടിനും 10നും 12നും വിശുദ്ധ കുര്‍ബാന, നൊവേന.
വൈകുന്നേരം നാലിന് തിരുനാള്‍ ഫൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ തിരുനാള്‍ സമാപിക്കുമെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ അറിയിച്ചു.