സഹകരണ മേഖലയില്‍ കര്‍ഷക കൂട്ടായ്മകള്‍ ശക്തിപ്പെടുത്തും: കേരള ബാങ്ക്
1547031
Thursday, May 1, 2025 12:15 AM IST
പാലാ: പ്രാഥമിക സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ ഗ്രാമതലത്തില്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ ആരംഭിക്കുന്നതിന് കേരള ബാങ്ക് പ്രോത്സാഹനം നല്‍കുമെന്ന് ജില്ലാ ജനറല്‍ മാനേജര്‍ ടി.പി. ജോസഫ്. കോട്ടയത്ത് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ ഡയറക്ടര്‍ ബോര്‍ഡംഗം കെ.ജെ. ഫിലിപ്പ് കുഴികുളത്തിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലയിലെ കര്‍ഷക കൂട്ടായ്മകളുടെ നേതൃയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എഫ്പിഒ ഡിവിഷന് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, നീലൂര്‍ ബാങ്ക് ആൻഡ് എഫ്പിഒ പ്രസിഡന്റ് മത്തച്ചന് ഉറുമ്പുകാട്ട്, പാറത്തോട് ബാങ്ക് പ്രസിഡന്റ് ജോര്‍ജുകുട്ടി ആഗസ്തി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, കര്‍ഷക ബാങ്ക് പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, പാലാ സാന്തോം എഫ്പിഒ ഡയറക്ടര്‍ ബോര്‍ഡംഗം ഷീബാ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.