ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എഫ്സിസി അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍
1547050
Thursday, May 1, 2025 12:15 AM IST
പാലാ: അല്‍ഫോന്‍സാ കോളജിന്റെ പുതിയ പ്രിന്‍സിപ്പലായി ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എഫ്സിസി ചുമതലയേറ്റു. 2008-ല്‍ മലയാള വിഭാഗത്തില്‍ അധ്യാപികയായും കഴിഞ്ഞ നാലു വര്‍ഷമായി വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു. എംജി യൂണിവേഴ്സിറ്റിയില്‍നിന്ന് ഫോക് ലോറില് ഡോക്ടറേറ്റ് നേടി. റിസേര്‍ച്ച് ഗൈഡും മലയാളവിഭാഗം മേധാവിയുമായ സിസ്റ്റര്‍ ഫ്രാന്‍സിസ്കന്‍ ക്ലാരസഭ ഭരണങ്ങാനം അല്‍ഫോന്‍സാ ജ്യോതി പ്രോവിന്‍സ് അംഗമാണ്. പൂവരണി മുതുപ്ലാളാക്കല് കുടുംബാംഗമാണ്. ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഞ്ജു ജോസ് പുതിയ വൈസ് പ്രിന്‍സിപ്പലായി ചുമതലയേറ്റു. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയായ മഞ്ജു ജോസ് അന്തീനാട് ആനക്കല്ലുങ്കല്‍ കുടുംബാംഗമാണ്. അസിസ്റ്റന്റ് ബര്‍സാറായി റവ. ഡോ. ജോബിന് സെബാസ്റ്റ്യന്‍ ചുമതലയേറ്റു. ഫാ. ജോബിന് സ്ലീവാപുരം വടക്കേതകിടിയേല്‍ കുടുംബാംഗമാണ്. ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള വൈസ് പ്രിന്‍സിപ്പലായും ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ ബര്‍സാറുമായി സേവനമനുഷ്ഠിച്ചു വരുന്നു.