വന്യജീവി പ്രതിരോധ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി വനംവകുപ്പ്
1546647
Wednesday, April 30, 2025 2:49 AM IST
കോട്ടയം: വന്യജീവികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തി വനം വന്യജീവി വകുപ്പ്. എന്റെ കേരളം പ്രദര്‍ശനവിപണന മേള സ്റ്റാളിലാണ് പൊതുജനങ്ങള്‍ക്കായി കേരള വനം വന്യജീവി വകുപ്പ് ഇത്തരമൊരു അവസരം ഒരുക്കിയത്.
കാടുകളിലും മറ്റും ട്രക്കിംഗിനു പോകുമ്പോള്‍ മൃഗങ്ങള്‍ അടുത്തുവരുമ്പോള്‍ അവയെ തുരത്തുന്ന അലാറം സെറ്റ് ചെയ്തിട്ടുള്ള ഉപകരണം, മൃഗങ്ങള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ ചെറിയ രീതിയിലുള്ള മുറിവ് ഏല്‍പ്പിച്ച് അവയെ തുരത്തുന്ന പെലറ്റസ് ഗണ്‍, വന്യജീവികളെയും മറ്റും പിടിക്കാന്‍ പോകുമ്പോള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഫുള്‍ ബോഡി പ്രോട്ടക്ടര്‍ വസ്ത്രം, കാട്ടുതീയും മറ്റും പടര്‍ന്നുപിടിക്കുമ്പോള്‍ അത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ബ്ലോവര്‍, പാമ്പിനെ പിടിക്കുന്ന സ്റ്റിക്ക്, വനാതിര്‍ത്തികളില്‍ വന്യജീവികളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കാമറ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.