ഇത്തിത്താനം ആയുഷ്യ റൂബി ജൂബിലി ആഘോഷിച്ചു
1546963
Wednesday, April 30, 2025 7:33 AM IST
ചങ്ങനാശേരി: ഇത്തിത്താനം ആയുഷ്യ റൂബി ജൂബിലി ആഘോഷം ആയുഷ്യ ഓഡിറ്റോറിയത്തില്‍ നടത്തി. സമഗ്രാരോഗ്യ പദ്ധതികള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷ പ്രസംഗത്തില്‍ ചുണ്ടിക്കാട്ടി.
കൊടിക്കുന്നില്‍ സുരേഷ് എംപി റൂബി ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡോ.സി. തോമസ് ഏബ്രഹാം സന്ദേശം നല്കി. പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, വര്‍ഗീസ് ആന്റണി, ഡോ. പി.സി. അനിയന്‍കുഞ്ഞ്, സിസ്റ്റര്‍ മോളി വടക്കന്‍,
സിസ്റ്റര്‍ മേരിക്കുട്ടി കിണറ്റുകര, സിസ്റ്റര്‍ ത്രേസ്യ പൗലോസ്, സിസ്റ്റര്‍ ഡോ. എലൈസ കുപ്പോഴക്കല്‍, സിസ്റ്റര്‍ ഡോ. ജോവാന് ചുങ്കപ്പുര, സിസ്റ്റര്‍ സെലിന് പറമുണ്ടയില്‍, കൊച്ചുറാണി സണ്ണി, റോജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.