കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
1547303
Thursday, May 1, 2025 7:25 AM IST
കോട്ടയം: 1.1 കിലോഗ്രാം കഞ്ചാവുമായി കോട്ടയം നഗരത്തിൽനിന്ന് ആസാം സ്വദേശി പിടിയിൽ. ബർപ്പേട്ട സ്വദേശിയായ ഇന്ദ്രജിത്ത് സർക്കാർ(30) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം തിരുനക്കര അമ്പലത്തിനു സമീപത്തുനിന്നാണ് ലഹരിവിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.