കാട് മൂടി, കാഴ്ച മറച്ച് പി.പി. ജോസ് റോഡ്
1547318
Thursday, May 1, 2025 7:35 AM IST
ചങ്ങനാശേരി: സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്ന് അസംപ്ഷന്‍ കോളജിലേക്കുള്ള പി.പി. ജോസ് റോഡിന്റെ വശങ്ങളിലെ നടപ്പാതകളിൽ കാടു വളരുന്നു. വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ ദുരിതപ്പെടുന്നു. പുല്ലും കാട്ടുചെടികളുമാണ് റോഡിലേക്കു വളര്‍ന്നിറങ്ങുന്നത്.
ഈ റോഡില്‍ തെരുവുനായ്ക്കളുടെയും പാമ്പുകളുടെയും ശല്യവും കൂടുതലാണ്. റോഡ് ശുചീകരണം കാര്യക്ഷമമാക്കുന്നതിനൊപ്പം ഓടകളിലെ ഒഴുക്കു തടസം നീക്കി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.