മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ
1546930
Wednesday, April 30, 2025 7:13 AM IST
മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളും ഇടവക ദിനാചരണവും നാളെ മുതല്‍ നാലുവരെ ആഘോഷിക്കും. നാളെ വൈകുന്നേരം അഞ്ചിനു കൊടിയേറ്റ് -വികാരി ഫാ. സിറിയക് മറ്റത്തില്‍. തുടര്‍ന്നു വിശുദ്ധ കുര്‍ബാന. 5.30ന് ഇടവകദിനാഘോഷം വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് സ്നേഹവിരുന്ന്, കലാസന്ധ്യ. രണ്ടിനു വൈകുന്നേരം അഞ്ചിന് സുറിയാനി പാട്ടുകുര്‍ബാന ഫാ. ജിതിന് വല്ലൂര്‍. തുടര്‍ന്ന് പരേതസ്മരണ, സെമിത്തേരി സന്ദര്‍ശനം. 7.30 വചനശുശ്രൂഷ ഫാ. ജോസഫ് പുത്തന്‍പുര, 9.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. ഏബ്രഹാം പറമ്പേട്ട്.
മൂന്നിനു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.30ന് ഇളപ്പാനി കുരിശുപള്ളിയില്നിന്നും പ്രദക്ഷിണം പള്ളിയിലേക്ക്. ഫാ. ഷിബു ഇളംകുളം, ഫാ. ജോസഫ് പാറക്കല്‍, ഫാ. ജയിംസ് കരിമാങ്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. രാത്രി ഒമ്പതിന് തിരുനാള്‍ പ്രസംഗം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്. 9.20ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം -ഫാ. ജോസ് നെടുങ്ങാട്ട്.
പ്രധാന തിരുനാള്‍ ദിനമായ അഞ്ചിനു രാവിലെ 9.45ന് റാസ -ഫാ. ജിസ്മോന് മരങ്ങാലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. തോമസ് കാച്ചനോലിക്കല്‍, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഫാ. ഷെറിന് കുരിക്കിലേട്ട്, ഫാ. മജോ വാഴക്കാലായില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തയ്ക്കാട്ട് സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം. ഫാ. ഏബ്രഹാം തറത്തട്ടേല്‍ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് പാര്യത്ത് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. രാത്രി ഏഴിന് നാടകം.