സര്‍ക്കാരിന്റെ നാലാംവാര്‍ഷികം : സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ബദല്‍ സമ്മേളനം നടത്തി
1546960
Wednesday, April 30, 2025 7:33 AM IST
മാടപ്പള്ളി: ഒമ്പതുവര്‍ഷത്തെ ഭരണത്തിനിടയില്‍ സ്വന്തമായ ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത മുഖ്യമന്ത്രിയും ഇടതുമുന്നണിയും അന്യന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുന്ന ജൂഗുത്സാവഹവും പരിഹാസ്യവുമായ നടപടികളാണ് സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളില്‍ അരങ്ങേറുന്നതെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി.
ആകെ സ്വന്തമായി കൊണ്ടുവന്ന തലതിരിഞ്ഞ സില്‍വര്‍ ലൈന്‍ പദ്ധതി ചാപിള്ളയാവുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന്റെ അവകാശവാദങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി ജില്ല തോറും നടത്തുന്ന സമ്മേളനങ്ങള്‍ക്കുള്ള ബദല്‍ സമ്മേളനം കെ.റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സ്ഥിരം സമരപ്പന്തലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ രക്ഷാധികാരി വി.ജെ. ലാലി സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിച്ചു.
അരുണ്‍ ബാബു, റോസിലിന് ഫിലിപ്പ്, സണ്ണി ഏത്തയ്ക്കാട്, ജോഷി കുറുക്കന് കുഴി, അപ്പിച്ചന്‍ എഴുത്തുപ്പള്ളി, സെലിന് ബാബു, തങ്കച്ചന് ജോസഫ്, ജോജി കറുകയില്‍, രാജു കളങ്ങോട്ട്, ബേബിച്ചന് അഞ്ചേക്കര, വി.സി. മാത്യു, ഏലമ്മ തോമസ്, ജെയിംസ് മാത്യു, എ.ടി. വര്‍ഗീസ്, ജേക്കബ് ചക്കാലമണ്ണില്‍, കുഞ്ഞൂഞ്ഞു ആചാരി എന്നിവര്‍ പ്രസംഗിച്ചു.