മണർകാട് കാർണിവലിന് തുടക്കമായി
1546932
Wednesday, April 30, 2025 7:13 AM IST
കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മൈതാനത്ത് നടക്കുന്ന മണർകാട് കാർണിവലിന് തുടക്കമായി. കാർണിവൽ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം ഭാമയും നിർവഹിച്ചു.
കത്തീഡ്രൽ സഹവികാരിയും പ്രോഗ്രാം ജോയിന്റ് കൺവീനറുമായ ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിയിൽ അധ്യക്ഷത വഹിച്ചു.
മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ഫാ. ഷൈജു ചെന്നിക്കര, ട്രസ്റ്റി ജോർജ് സഖറിയ, സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കാർണിവൽ മൈതാനത്ത് കലാപരിപാടികളും ഉണ്ടായിരിക്കും. മേയ് അഞ്ചുവരെ നടക്കുന്ന കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്.