സെന്റ് തോമസ് അസൈലം ശതാബ്ദി സമാപനം നാളെ
1546643
Wednesday, April 30, 2025 2:49 AM IST
കോട്ടയം: സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് അസൈലം ശതാബ്ദി സമാപനം നാളെ കൈപ്പുഴയില്‍ നടക്കും. 11.30നു വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 11.45നു ചേരുന്ന പൊതുസമ്മേളനം കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ സൂപ്പീരിയര്‍ ജനറല്‍ മദര്‍ അനിത അധ്യക്ഷത വഹിക്കും.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി വി.എന്‍. വാസവന്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, തോമസ് ചാഴികാടന്, വി.കെ. പ്രദീപ്, ഫാ. റോയി വടക്കേല്‍, ഫാ. സാബു മാലിത്തുരുത്തേല്‍, വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്, സിസ്റ്റര്‍ സൗമി, സിസ്റ്റര്‍ ഗ്രേസി, സിസ്റ്റര്‍ ഫ്രാന്‍സി തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകപിതാവ് ദൈവദാസന് പൂതത്തില് തൊമ്മിയച്ചന്‍ 1925 മേയ് മൂന്നിനു കൈപ്പുഴയില്‍ വികലാംഗ സ്ത്രീകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചതാണ് സെന്റ് തോമസ് അസൈലം.
ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാനയും സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിലെ മൂന്ന് സന്യാസിനികളുടെ നിത്യവ്രതവാഗ്ദാനവും ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 9.30ന് കൈപ്പുഴ സെന്റ് ജോസഫ്സ് കോണ്‍വെന്റ് ചാപ്പലില്‍ നടത്തും. പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ അനിത, സിസ്റ്റര്‍ ഡോ. ഗ്രേസി, സിസ്റ്റര്‍ സൗമി, സിസ്റ്റര്‍ ഫ്രാന്‍സി എന്നിവര്‍ പങ്കെടുത്തു.