സിഎംഎൽ മേഖലാ പ്രവർത്തനവർഷം ഉദ്ഘാടനം
1583674
Wednesday, August 13, 2025 11:15 PM IST
മൂലമറ്റം: ചെറുപുഷ്പ മിഷൻ ലീഗ് മൂലമറ്റം മേഖല പ്രവർത്തന വർഷോദ്ഘാടനം സെന്റ് ജോർജ് ഫൊറോനപള്ളി വികാരി ഫാ. കുര്യൻ കാലായിൽ നിർവഹിച്ചു. പാല രൂപത റീജണൽ ഓർഗനൈസർ അമൽ ജോർജ് കുഴിക്കാട്ട്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. സക്കറിയാസ് വാഴേപ്പറന്പിൽ മുഖ്യപ്രഭാഷണം നടത്തി. സജി കളപ്പുരയ്ക്കൽ, സോമി ഫിലിപ്പ്, പിങ്കി പി. ജോയി, സിസ്റ്റർ ട്രീസ ചേനാട്ട് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കുഞ്ഞേട്ടൻ അനുസ്മരണവും നടത്തി.