കെഎസ്എസ്പിയു ധര്‍ണ
1583675
Wednesday, August 13, 2025 11:15 PM IST
തൊടുപുഴ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശികയായ ക്ഷാമാശ്വാസഗഡു അനുവദിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പിയുവിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ മാർച്ചും ധർണയും നടത്തി. ധർണ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജോസഫ് മൂലശേരി അധ്യക്ഷത വഹിച്ചു. ടി. ചെല്ലപ്പൻ, മോളിക്കുട്ടി മാത്യു, എം.ജെ. മേരി, കെ.എം. തോമസ്, എം.എം. ഇമ്മാനുവൽ, ജോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
മൂലമറ്റം: കെഎസ്എസ്പിയു അറക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും കെജിഒഎ മുൻ സംസ്ഥാന കമ്മിറ്റിയംഗം പി.എം. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജേക്കബ് മത്തായി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കുരുവിള ജേക്കബ്, സംസ്ഥാന കൗണ്‍സിലംഗം എം.കെ. ഗോപാലപിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. സൂര്യകുമാർ, കെ.ഡി. സുകുമാരൻ, പി.ആർ. പുഷ്പവല്ലി, വി.കെ. സലിം, സി. വിനോബ, സി.ഡി. മോഹനൻ, പ്രഫ. കെ.എ. തോമസ്, പി.കെ. സരസമ്മ എന്നിവർ പ്രസംഗിച്ചു.
കട്ടപ്പന: കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കട്ടപ്പന സബ് ട്രഷറി പടിക്കല്‍ ധര്‍ണ നടത്തി. ജില്ലാ കമ്മിറ്റിയംഗം എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കെഎസ്എസ് പി യു മുന്‍ ജില്ലാ പ്രസിഡന്റ്് കെ. ശശിധരന് ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്് ടോമി കൂത്രപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി. വി. സാവിത്രി, ടി. കെ. വാസു, കെ. വി. വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
വണ്ടിപ്പെരിയാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ടിപ്പെരിയാറിൽ നടത്തി ധർണ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം. രമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.എം. യൂസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം യേശുദാസ്, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി.ബി. വിജയകുമാർ, ട്രഷറർ പി.എസ്. ഷംസുദ്ദീൻ, പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് സലീം തുടങ്ങിയവർ പ്രസംഗിച്ചു.