ടെമ്പോ വാൻ മതിലിലിടിച്ച് അപകടം
1583400
Tuesday, August 12, 2025 11:54 PM IST
രാജാക്കാട്: ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വീണ്ടും വാഹനാപകടം. തമിഴ്നാട്ടിൽനിന്ന് വിനോദസഞ്ചാരികളുമായി എത്തിയ ടെമ്പോ വാനാണ് ചെമ്മണ്ണാർ - ഗ്യാപ്പ് റോഡിൽ ബൈസൺവാലി കാക്കാക്കടയ്ക്ക് സമീപം നിയന്ത്രണം വിട്ട് സമീപത്തെ ടെലിഫോൺ എക്സ്ചേഞ്ചിന്റെ മതിലിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല.തമിഴ്നാട്ടിൽനിന്നു മൂന്നാർ സന്ദർശനത്തിനെത്തിയ 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.