സ്വാതന്ത്ര്യദിന ആഘോഷം
1583403
Tuesday, August 12, 2025 11:54 PM IST
രാജകുമാരി: മരിയൻ തീർഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ ദൈവാലയത്തിലെ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ വെഞ്ചരിപ്പ് 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ സഹകാർമികത്വം വഹിക്കും.
15ന് സ്വാതന്ത്ര്യ ദിനാഘോഷവും ഭക്തസംഘടനകളുടെ വാർഷികവും നടക്കുമെന്ന് വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ അറിയിച്ചു.
കോലാനി: കോലാനി ജനരഞ്ജിനി വായനശാലയുടെ സഹകരണത്തോടെ മേരാ യുവഭാരത് ഇടുക്കി, ജില്ലാ യൂത്ത് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ 15ന് സ്വാതന്ത്ര്യദിനാചരണം നടത്തും. രാവിലെ എട്ടിന് വായനശാല പ്രസിഡന്റ് എൻ. രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് സൈക്കിൾ റാലിയും 1.30ന് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തും.
പൊതുസമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്യും. വിജയം നേടിയ വിദ്യാർഥികളെ വാർഡ് കൗണ്‍സിലർ കവിതാ വേണു ആദരിക്കും.
അടിമാലി: അടിമാലി ടൂറിസം ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഡെവലപ്പ്്മെന്റ്് സൊസൈറ്റി, അടിമാലി ഗ്രാമപഞ്ചായത്ത്, ഇതര സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അടിമാലിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തും.
സാഹിത്യകാരനും പ്രഭാഷകനുമായ പി. സുരേന്ദ്രന് സന്ദേശം നൽകും. അഡ്വ. എ. രാജ എം എല്‍ എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സൗമ്യ അനില്‍ സമ്മാനദാനം നിര്‍വഹിക്കും. റാലി അടിമാലി സിഐ സി.വി. ലൈജുമോന് ഫ്ളാഗ് ഓഫ് ചെയ്യും.
മികച്ച നിശ്ചലദൃശ്യം, വാഹനാലങ്കാരം, ഫാന്‍സി ഡ്രസ് എന്നിവയ്ക്ക് കാഷ് പ്രൈസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പി.വി. സ്കറിയ, സി.ഡി. ഷാജി, ഹാപ്പി കെ. വര്‍ഗീസ്, കെ.പി. അസീസ് എന്നിവര്‍ അറിയിച്ചു.