ആനച്ചാലിൽ തീപിടിത്തം: കട കത്തിനശിച്ചു
1583399
Tuesday, August 12, 2025 11:54 PM IST
അടിമാലി: അടിമാലി ആനച്ചാലിലെ ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കാടായം വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള മോഡേണ്‍ ഫര്‍ണിച്ചര്‍ മാര്‍ട്ടിൽ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് അഗ്നി ബാധ ഉണ്ടായത്.
തീ ആളിപ്പടര്‍ന്നതോടെയാണ് വിവരം പ്രദേശവാസികള്‍ അറിഞ്ഞത്. അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തിയെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു. മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചോടെയാണ് തീ അണയ്ക്കാനായത്. വലിയ തുകയുടെ ഫര്‍ണിച്ചറുകളും കെട്ടിടവും കത്തി നശിച്ചു.
ഫര്‍ണിച്ചര്‍ വില്‍പ്പന കേന്ദ്രത്തിന് സമീപമുണ്ടായിരുന്ന നാല് വ്യാപാരശാലകള്‍ക്കും ഭാഗികമായി നഷ്ടം സംഭവിച്ചു. ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും നാശം സംഭവിച്ചു. സ്ഥാപനത്തില്‍ ഉറങ്ങിക്കിടന്നിരുന്ന രണ്ടു പേര് തീ പടര്‍ന്നതോടെ ഓടി രക്ഷപ്പെട്ടു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
നഷ്ടപരിഹാരം നല്‍കണം
അടിമാലി: ആനച്ചാലില്‍ ഫര്‍ണിച്ചര്‍ സ്ഥാപനം കത്തിനശിച്ച സംഭവത്തില്‍ സ്ഥാപന ഉടമയ്ക്ക് അടിയന്തര സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്് സണ്ണി പൈമ്പിള്ളില്‍ ആനച്ചാലില്‍ പറഞ്ഞു.