വിശ്വജ്യോതി എൻജി. കോളജിൽ സിൽവർജൂബിലിക്ക് തുടക്കമായി
1583680
Wednesday, August 13, 2025 11:15 PM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥി സംഗമം, പ്രഭാഷണ പരന്പരകൾ, ചിത്ര പ്രദർശനം, സാങ്കേതിക പ്രദർശനം, സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ, പ്രഫഷണൽ അസോസിയേഷനുകളും സൊസൈറ്റികളും സംഘടിപ്പിക്കുന്ന അക്കാദമിക സെമിനാറുകൾ, ജോബ് ഫെയർ, വ്യാവസായിക സമ്മേളനങ്ങൾ, സ്കോളർഷിപ്പ് എൻഡോവ്മെന്റ് ഫണ്ട്, ഡിജിറ്റൽ സാക്ഷരതാ പദ്ധതികൾ, ഗ്രാമം ദത്തെടുക്കൽ പദ്ധതി, കലാ സാംസ്കാരിക പ്രദർശനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ അറിയിച്ചു.
മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം, ഡോ. കെ.വി. തോമസ് കപ്യാരുമല, കെ.ടി. മാത്യു കൊച്ചുമുട്ടം, വകുപ്പ് മേധാവികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.