പുതിയ മന്ദിരത്തിൽ തങ്കമണി, വാഗമണ്‍ പോലീസ് സ്റ്റേഷനുകൾ
1583407
Tuesday, August 12, 2025 11:54 PM IST
ഇടുക്കി: പോലീസ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമണ്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ പോലീസ് കണ്ട്രോൾ റൂമിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തങ്കമണി പോലീസ് സ്റ്റേഷൻ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. എം.എം. മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജെസി തോമസ് കാവുങ്കൽ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
വാഗമണ്‍ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടന സമ്മേളനത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി പ്രദീപ്,പഞ്ചായത്ത് അംഗം പ്രദീപ് കുമാർ, പീരുമേട് ഡിവൈഎസ്പി വിശാൽ ജോണ്സണ് എന്നിവർ പ്രസംഗിച്ചു.
ജില്ലാ കണ്ട്രോൾ റൂമിന്റെ ഉദ്ഘാടന ചടങ്ങിൽ ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജു അധ്യക്ഷത വഹിച്ചു. ശിലാഫലക അനാച്ഛാദനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ് നിർവഹിച്ചു. ഇടുക്കി ഡിവൈഎസ്പി രാജൻ കെ. അരമന, എസ്എച്ച്ഒമാരായ സന്തോഷ് സജീവ്, ടോണി ജെ. മറ്റം എന്നിവർ പ്രസംഗിച്ചു.