കുഴിച്ചിട്ട കഞ്ചാവ് പിടികൂടി
1583401
Tuesday, August 12, 2025 11:54 PM IST
അടിമാലി: ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട രണ്ടു കിലോയിലധികം കഞ്ചാവ് പിടികൂടി. ബൈസണ്‍വാലി ടീ കമ്പനി ഭാഗത്ത് അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഏലച്ചെടികള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ ടീ കമ്പനി സ്വദേശി ഈശ്വരന് (44) പിടിയിലായി. പ്രതി താമസിച്ചിരുന്ന വീടിനോടു ചാർന്നുള്ള പുരയിടത്തിലെ ഏലച്ചെടികള്ക്കിടയിലായിരുന്നു 2.102 കിലോ ഗ്രാം കഞ്ചാവ് കുഴിച്ചിട്ടിരുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ രാഹുല്‍ ശശി, അസി. എക്സൈസ് ഇന്‍സ്പെക്ടർമാരായ കെ.എം. അഷ്റഫ്, എൻ.കെ. ദിലീപ്, ബിജു മാത്യു, സിവില്‍ പ്രിവന്റീവ് ഓഫീസര്‍ എൻ.ജെ. മാനുവല്‍, എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഹാഷിം, സുബിന് പി. വര്‍ഗീസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വിസ്മയ മുരളി, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിധിന് ജോണി എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.