മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു
1227481
Wednesday, October 5, 2022 9:58 PM IST
വൈപ്പിൻ: കടലിൽ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. പെരുമാൾപടി ഫിഷറീസ് കോളനിയിൽ പള്ളത്തുപറന്പിൽ അനിൽ (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നാലാളുംവഞ്ചിയിൽ കടലിൽ പോയ അനിലിനു ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഉടൻ ഞാറയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നില ഗുരുതരമായതിനെതുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: റെജി. പിതാവ്: പരേതനായ മോഹനൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ഷിബു, അനിത.