ജലവിതരണം സുഗമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണം: കോടതി
1274034
Saturday, March 4, 2023 12:07 AM IST
കൊച്ചി: പശ്ചിമ കൊച്ചിയിലും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളിലും തൃക്കാക്കര നഗരസഭയിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന ഹര്‍ജിയില്‍ ഈ മേഖലകളിലെ ജലവിതരണം സുഗമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വാട്ടര്‍ അഥോറിറ്റി സത്യവാങ്മൂലം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. തമ്പി സുബ്രഹ്മണ്യം നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന്ബെഞ്ചാണു നിര്‍ദേശം നല്‍കിയത്. ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിച്ചെന്നും ജലവിതരണത്തിനു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാട്ടര്‍ അഥോറിറ്റി വിശദീകരിച്ചു.