കൊച്ചി: സാഹിത്യകാരനും, നിരൂപകനും, അധ്യാപകനുമായിരുന്ന പ്രഫ. എം.കെ. സാനുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകര്‍ക്കുള്ള എം.കെ. സാനു ഗുരുശ്രേഷ്ഠ പുരസ്കാരം ചോയ്സ് സ്കൂള്‍ പ്രിന്‍സിപ്പൽ റേച്ചല്‍ ഇഗ്നേഷ്യസിന്. 10,000 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡോ. ആശ ഗോപാലകൃഷ്ണന്, എം.എസ്. രേഖ, രഞ്ജിത്ത് എസ്. ഭദ്രന്, ഡോ. ഗീത, ഹാരിസ് സാനു എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ജേതാവിനെ കണ്ടെത്തിയത്. ഒക്ടോബര്‍ 27 ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ പ്രഫ. എം. തോമസ് മാത്യുവും, പ്രഫ. എം.കെ. സാനുവും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിക്കും.