കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​ന്നി​ൽ മീൻ ലോ​റി​യി​ടി​ച്ചു
Monday, September 9, 2024 7:47 AM IST
മ​ര​ട്: നെ​ട്ടൂ​രി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച് ത​ക​ർ​ന്ന കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സി​ന് പി​ന്നി​ൽ മീ​ൻ ലോ​റി ഇ​ടി​ച്ചു ക​യ​റി. പ​ള്ളി സ്റ്റോ​പ്പ് - പ​രു​ത്തി​ച്ചു​വ​ട് പാ​ല​ത്തി​ന് മു​ക​ളി​ൽ ഇന്നലെ പു​ല​ർ​ച്ചെ 3.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽപ്പെ​ട്ട ബ​സ് ര​ണ്ടു​ദി​വ​സ​മാ​യി​ട്ടും പാ​ല​ത്തി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നി​ല്ല.

മ​ല​പ്പു​റ​ത്ത് നി​ന്ന് പൊ​ടി​ക്കാ​നു​ള്ള മീ​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. ലോ​റി​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

മ​റ്റ് വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽപ്പ​ട്ട​താ​യും ബ​സി​ന് സ​മീ​പം അ​പാ​യ സൂ​ച​ന​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ലോ​റി ഡ്രൈ​വ​ർ പ​റ​ഞ്ഞു. സംഭവസമ യം ക​ന​ത്ത മ​ഴ ​ഉണ്ടാ​യി​രു​ന്നു. ബ​സ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ര​ണ്ടു​ ദി​വ​സ​മാ​യി പാ​ല​ത്തി​ൽ കി​ട​ക്കു​ക​യാ​ണ്. വാ​ഹ​നം നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് വീ​ണ്ടും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാട്ടു കാർ പറഞ്ഞു.


സംഭവത്തിനുശേഷം ഇന്ന ലെ ഉ​ച്ച​യോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ടോ​റ​സ് ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.