കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷന്, സാനു ഫൗണ്ടേഷന്, എം.കെ. അര്ജുനന് മാസ്റ്റര്‍ ഫൗണ്ടേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷവും വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കൈമാറലും നടത്തി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം നിര്‍വഹിച്ചു. കാരിക്കാമുറി റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സദാശിവന് അധ്യക്ഷത വഹിച്ചു.
കൊച്ചി കോര്പറേഷന് വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് പി.ആര്. റനീഷ് മുഖ്യാതിഥിയായിരുന്നു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ഒരു ലക്ഷം രൂപ പി.ആര്. റനീഷിന് എം.കെ. സാനു കൈമാറി. ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിനി, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, പ്രഫ. എം. തോമസ് മാത്യു, ജോസഫ് ആന്റണി, സി.ഡി. അനില്‍കുമാര്‍, ജോയ് കെ. ദേവസി എന്നിവര്‍ പ്രസംഗിച്ചു.