കൊച്ചി: സ്റ്റുഡന്‍സ് നഴ്സസ് അസോസിയേഷന് മേഖലാ കലോത്സവം "ഗസല്‍ 2കെ24' ല്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് ഓവറോള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ ഒമ്പത് മുതല്‍ 11 വരെ വിവിധ കോളജുകളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട സെന്‍ട്രല്‍ സോണ്‍ വിദ്യാര്‍ഥികളുടെ മേഖലാ കലോത്സവത്തില്‍ എജ്യൂക്കേഷണല്‍ കോമ്പറ്റീഷന് വിഭാഗത്തിലും ആര്‍ട്സ് വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.