യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
Monday, September 16, 2024 11:26 PM IST
മൂ​വാ​റ്റു​പു​ഴ: ലോ​ഡ്ജ് മു​റി​യി​ൽ യു​വാ​വി​നെ വി​ഷം ക​ഴി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി പ​ണി​ക്ക​ൻ​കു​ടി കൊ​ന്ന​ത്ത​ടി കൂ​ത്തേ​റ്റു​വീ​ട്ടി​ൽ കെ.​കെ. കി​ഷോ​ർ (33) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ക​ഐ​സ്ആ​ർ​ടി​സി​ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച​യാ​ണ് ഇ​യാ​ൾ ഇ​വി​ടെ മു​റി​യെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മു​റി തു​റ​ക്കാ​ത്ത​തി​നാ​ൽ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി മു​റി തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


വി​ഷാം​ശ​മു​ള്ള കു​പ്പി മു​റി​യി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ൾ ഛർ​ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​യി​ലേ​യ്ക്ക് മാ​റ്റി.