കിഴക്കമ്പലം സെന്റ് പീറ്റേഴ്സിനു ചാമ്പ്യന്‍ഷിപ്പ്
1454021
Wednesday, September 18, 2024 3:30 AM IST
അങ്കമാലി: അഖില മലങ്കര മര്‍ത്തമറിയം വനിതസമാജം അങ്കമാലി മേഖലാ കലോത്സവത്തില്‍ കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ്് പോള്‍സ് പള്ളി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നായത്തോട് സെന്റ് ജോണ്‍സ് ചാപ്പല്‍ യൂണിറ്റിനാണ് രണ്ടാം സ്ഥാനം. പൂതംകുറ്റി സെന്റ് മേരീസ് പള്ളിയില്‍ നടന്ന കലോത്സവം മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡോണ്‍ പോള്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ സിനി മാത്തച്ചന്, പഞ്ചായത്തംഗം കെ.എസ്. മൈക്കിള്‍, ഫാ. ഏല്യാസ് പി.ഐപ്പ്, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.എം. വര്‍ഗീസ്, വനിത സമാജം ഭാരവാഹികളായ ഏല്യാമ്മ വര്‍ഗീസ്, ബേബി മത്തായി, റാഹേല്‍ ഏല്യാസ്, ലില്ലി സംജന്, റൂബി ഷിബു, പള്ളി ട്രസ്റ്റിമാരായ പി.ടി. പൗലോസ്, പോളി ഇട്ടൂപ്പ്, സെക്രട്ടറി ടി.എം. യാക്കോബ്, കണ്‍വീനര്‍ പി. പി.എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.
മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ലോകപതി ദീദിമാരെ ആദരിക്കാന്‍ ഭാരതസര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രിയുമായി സംവദിച്ച മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് പള്ളി യൂണിറ്റിലെ എല്‍സി ഔസേഫിനെ അനുമോദിച്ചു. വിജയികള്‍ക്ക് വികാരി ഫാ. ഡോണ്‍ പോള്‍ സമ്മാനദാനം നടത്തി.