ദു​ര​ന്ത​ഭൂ​മി​യി​ലെ കു​രു​ന്നു​ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി​യു​മാ​യി സെ​ന്‍റ് തെ​രേ​സാ​സ് ആ​ര്‍​മി കേ​ഡ​റ്റ്‌​സ്
Wednesday, September 18, 2024 3:48 AM IST
കൊ​ച്ചി: വ​യ​നാ​ട് മേ​പ്പാ​ടി ചൂ​ര​ല്‍ മ​ല​യി​ലെ​യും മു​ണ്ട​ക്കൈ​യി​ലെ​യും ന​ഴ്‌​സ​റി മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള 180 കു​ട്ടി​ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ച് എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ സീ​നി​യ​ര്‍ വിം​ഗ് ആ​ര്‍​മി കേ​ഡ​റ്റ്‌​സ്.

കു​ട്ടി​ക​ള്‍​ക്കൊ​പ്പം ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ആ​ര്‍​മി വി​ഭാ​ഗ​ത്തി​ലെ 14 കേ​ഡ​റ്റ്‌​സും അ​സോ​സി​യേ​റ്റ് എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ ഡോ. ​കെ.​വി. സെ​ലീ​ന​യും ചേ​ര്‍​ന്നാ​ണ് കു​ട്ടി​ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ച​ത്.


കു​ട്ടി​ക​ള്‍​ക്കൊ​പ്പ​മി​രു​ന്ന് പൂ​ക്ക​ള​മി​ട്ടും തി​രു​വാ​തി​ര​യും പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി ഉ​ത്രാ​ട​ത്ത​ലേ​ന്ന് ഓ​ണം മ​റ​ക്കാ​നാ​കാ​ത്ത ഓ​ര്‍​മ​ക​ള്‍ സ​മ്മാ​നി​ച്ചാ​ണ് അ​വ​ര്‍ മ​ട​ങ്ങി​യ​ത്. ആ​ര്‍​മി വി​ഭാ​ഗ​ത്തി​ലെ 105 കേ​സ​റ്റ്‌​സി​നൊ​പ്പം കോ​ള​ജി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.