അശ്ലീല സന്ദേശം; അഭിഭാഷകനെതിരെ കേസ്
1458201
Wednesday, October 2, 2024 3:37 AM IST
കൊച്ചി: കക്ഷിയുടെ ഭാര്യയ്ക്ക് അശ്ലീല സന്ദേശമയക്കുകയും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത അഭിഭാഷകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയും ബിജെപി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ എ.വി. നിഥിനെതിരെയാണ് കടവന്ത്ര പോലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ അഭിഭാഷകനായിരുന്നു നിഥിന്. കേസുമായി ബന്ധപ്പെട്ടിരുന്ന സാഹചര്യം മുതലെടുത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ പരാതിക്കാരിയുടെ വാട്സ്ആപ്പിലേക്ക് 2023 ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 20 വരെ അശ്ലീല സന്ദേശങ്ങള്‍ അയച്ചും ലൈംഗിക ചുവയോടെ ഫോണ്‍ വിളിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
തുടരന്വേഷണത്തിനായി കൊയിലാണ്ടി പോലീസിന് കൈമാറും.