സിപിഎം സമ്മേളനം
1460895
Monday, October 14, 2024 4:13 AM IST
മൂവാറ്റുപുഴ: കല്ലൂർക്കാട് പഞ്ചായത്തിൽ പൊതുകളിസ്ഥലം സ്ഥാപിക്കുക, കല്ലൂർക്കാട് എഇഒ ഓഫീസിനും സബ് ട്രഷറി ഓഫീസിനും സ്വന്തമായി കെട്ടിടം നിർമിക്കുക എന്നീ ആവശ്യങ്ങൾ സിപിഎം കല്ലൂർക്കാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറിയേറ്റംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. എസ്. പ്രശാന്ത്, പി.ആർ പങ്കജാക്ഷി, ഷൈനി ബിജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ടി. പ്രസാദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കണ്ണൂർ ജില്ല പ്രസിഡന്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ആരക്കുഴയിലൂടെയുള്ള മൂവാറ്റുപുഴ - കുത്താട്ടുകുളം റോഡിന്റെ നവീകരണ നിർമാണ പ്രവർത്തനം പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നും പണ്ടപ്പിള്ളി കവലയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും സിപിഎം ആരക്കുഴ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബിനോയ് ഭാസ്കരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. തുടർന്ന് പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. സി.ആർ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം: സിപിഎം പ്രതിനിധി സമ്മേളനം ജില്ല കമ്മിറ്റി അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ. ശശി സെക്രട്ടറിയായി. 14 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റി അംഗം എ.എ. അൻഷാദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ. ശശി അധ്യക്ഷത വഹിച്ചു.