സിബിഎസ്ഇ കൊച്ചി സഹോദയ കലോത്സവത്തിന് തുടക്കം
1461225
Tuesday, October 15, 2024 5:48 AM IST
കൊച്ചി: തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ സിബിഎസ്ഇ കൊച്ചി സഹോദയ കലോത്സവത്തിന് തുടക്കമായി. നടി മുത്തുമണി സോമസുന്ദരം ഉദ്ഘാടനം ചെയ്തു. കൊച്ചി സഹോദയ പ്രസിഡന്റും സ്കൂൾ പ്രിൻസിപ്പലുമായ വിനുമോൻ മാത്യു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ വി. പ്രതിഭ, എം.ആർ. രാഖി പ്രിൻസ്, ഇ. പാർവതി, പ്രേമലത ഷാജി എന്നിവർ പ്രസംഗിച്ചു.
റിഫൈനറീസ് സ്കൂളിലും പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലുമാണ് മത്സര വേദികൾ സജ്ജീകരിച്ചിട്ടുള്ളത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 43 സ്കൂളുകളിൽ നിന്നായി 3200 വിദ്യാർഥികൾ പങ്കെടുക്കും.