തേവര എസ്എച്ചില്‍ തക്കുടുവിന് സ്വീകരണം
1465736
Saturday, November 2, 2024 2:10 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന കായിക മേളയുടെ ഭാഗ്യ ചിഹ്നമായ തക്കുടുവിന് സ്വീകരണവും ഒളിമ്പ്യന്‍ മേഴ്സിക്കുട്ടനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
ആയോധന കലകളായ കളരിപ്പയറ്റ്, കരാട്ടെ, സ്കൂളിലെ കലാകാരന്മാരുടെ ചെണ്ടമേളം, പരിചമുട്ടുകളി, എന്‍എസ്എസ് കുട്ടികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവയുടെ അകമ്പടിയോടെയാണ് തക്കുടുവിന് സ്വീകരണം നല്‍കിയത്. കായിക മേളകളുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂള്‍ മാനേജര്‍ റവ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളിയും ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ കായിക മേഖലയ്ക്കു നല്കിയ സംഭാവനകളെക്കുറിച്ച് പ്രിന്‍സിപ്പല്‍ ശീകലയും സംസാരിച്ചു. ഹൈസ്കൂള്‍ പ്രധാനാധ്യാപകൻ ഫാ. ജോഷി മുരിക്കേലില്‍, പിറവം എഇഒ സജീവ് എന്നിവര്‍ പ്രസംഗിച്ചു. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍ പ്രിന്‍സിപ്പല്‍ ശ്രീകലയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി.