സെന്റ് ആല്‍ബര്‍ട്സിൽ ലഹരിവിരുദ്ധ പദയാത്രയും മനുഷ്യച്ചങ്ങലയും
1535345
Saturday, March 22, 2025 4:17 AM IST
കൊച്ചി: എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിലെ എന്‍എസ്എസ്, എന്‍സിസി, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്, ആന്റി റാഗിംഗ് സെല്‍ എന്നിവ സംയുക്തമായി ലഹരിക്കെതിരെ പദയാത്ര നടത്തി. കോളജില്‍നിന്ന് ആരംഭിച്ച പദയാത്ര വഞ്ചി സ്ക്വയറില്‍ അവസാനിച്ചു.
തുടര്‍ന്ന് ലഹരിക്കെതിരെ ഫ്ളാഷ് മോബ്, മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ചടങ്ങില്‍ കോളജ് രജിസ്ട്രാര്‍ ഫാ. ഷൈന്‍ പോളി, അസിസ്റ്റന്റ് മാനേജര്‍ ഫാ. നിബിന് കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജസ്റ്റിന് റിബല്ലോ,
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എം.സി. ഫ്രാന്‍സീസ്, ജീമ ജോസ്, ഡോ. സജി, എന്‍സിസി ഓഫീസര്‍ ജോണ്‍ സിനോജ് എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനം സമുഹത്തിനു നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.