ലഹരിവിരുദ്ധ പദ്ധതിക്കു തുടക്കമായി
1535361
Saturday, March 22, 2025 4:35 AM IST
തൃപ്പൂണിത്തുറ: പൾസ് ഓഫ് തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ കർമപദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രമാ സന്തോഷ് നിർവഹിച്ചു. പ്രസിഡന്റ് പ്രകാശ് അയ്യർ അധ്യക്ഷത വഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, മന്ത്രി എം.ബി. രാജേഷിന്റെ സന്ദേശം വായിച്ചു. സമ്മേളനാംഗങ്ങൾ ചിരാത് കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
എം.എം. മോഹനൻ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, മുനിസിപ്പൽ സെക്രട്ടറി പി.കെ.സുഭാഷ്, എസിപി പി. രാജ്കുമാർ, ഡോ. എസ്.ഡി. സിംഗ്, മെന്റലിസ്റ്റ് നിബിൻ നിരാവത്ത്, സിനിമാതാരം സുരേഷ് കൃഷ്ണ, ഫാ. ഗ്രിഗർ കൊള്ളന്നൂർ, ഉസ്താദ് ഇബ്രാഹിം മുസ്ലിയാർ, ജെയിംസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.