പെരിയാറിൽ കാൽവഴുതി വീണ് വിനോദ സഞ്ചാരി മരിച്ചു
1535508
Saturday, March 22, 2025 10:37 PM IST
ആലുവ: വിനോദ സഞ്ചാര സംഘത്തിലെ യുവാവ് പെരിയാറിൽ കാൽ വഴുതിവീണ് മരിച്ചു. കർണാടക സ്വദേശി ദർശൻ (22) ആണ് മുങ്ങി മരിച്ചത്.
16 അംഗ സംഘം കുളിക്കാനായാണ് ആലുവ ശിവരാത്രി മണപ്പുറത്ത് എത്തിയത്. പുഴയിൽ ഇറങ്ങുന്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഉടനെ നാട്ടുകാരെത്തി കരയ്ക്കുകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.