ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക്കുമായി ഫ്ളോറാ മെഡികെയര്‍
1544460
Tuesday, April 22, 2025 7:00 AM IST
കൊച്ചി: ഫ്ളോറാ മെഡികെയര്‍ ഇടപ്പള്ളിയില്‍ അത്യാധുനിക ഡെന്റല്‍ ആന്‍ഡ് ഇഎന്‍ടി ക്ലിനിക് തുറന്നു. ഹൈബി ഈഡന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.എ. ഫയാസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോകുല്‍ വിജയന്, ഡയറക്ടര്‍ റിയാസ് ഹമീദ്, ഡോ. റിസ്വി അലി, പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ജെ. ഷൈന്‍ ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡെന്റല്‍ ആന്‍ഡ് ഡെര്‍മറ്റോളജി വിഭാഗവുമായി നോര്‍ത്ത് പറവൂരില്‍ 2023ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഇഎന്‍ടി, ഹോമിയോപ്പതി, പീഡിയാട്രിക്സ്, സൈക്കോളജി വിഭാഗങ്ങളിലേയ്ക്ക് സേവനം വിപുലപ്പെടുത്തിയ ഫ്ളോറാ മെഡികെയര്‍ എല്‍എല്‍പി പോളിക്ലിനിക് ആഭ്യന്തര, വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് ഇടപ്പള്ളിയില്‍ പുതിയ ക്ലിനിക് തുറന്നത്.