ഇടപ്പള്ളി പള്ളിയില്‍ 40 മണിക്കൂര്‍ ആരാധന
1544465
Tuesday, April 22, 2025 7:00 AM IST
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ 40 മണിക്കൂര്‍ ആരാധന തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ഇന്നലെ രാവിലെ 6.30ന് സമൂഹ ദിവ്യബലിയില്‍ ഇടവക വൈദികര്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് റവ. ഡോ. വര്‍ഗീസ് തൊട്ടിയില്‍ ദിവ്യകാരുണ്യ സന്ദേശം നല്കി. തുടര്‍ന്ന് കുര്‍ബാനയര്‍പ്പിച്ചു.
ഇന്ന് രാവിലെ 6.30ന് റവ. ഡോ. ഏബ്രഹാം ഓലിയപ്പുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്ന് ആരാധന. വൈകീട്ട് 5.30ന് റവ. ഡോ. ആന്റോ ചേരാതുരുത്തി ദിവ്യകാരുണ്യ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. നാളെ രാവിലെ 6.30നുള്ള ദിവ്യബലിക്ക് ഫാ. തോമസ് പെരേപ്പാടന് കാര്‍മികത്വം വഹിക്കും. വൈകീട്ട് 5.30ന് ദിവ്യകാരുണ്യപ്രദക്ഷിണം. റവ. ഡോ. അഗസ്റ്റിന് കല്ലേലി സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.